Article

സച്ചിൻ എസ്

Author

വിശുദ്ധഗ്രന്ഥം എന്ന് ഒരു ഗ്രന്ഥത്തെ മാത്രം ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെട്ടാൽ സനാതന ധർമത്തിന് അത് അൽപം ശ്രമകരമാണ്. അസംഖ്യം മാർഗ്ഗങ്ങളിലായി നിരവ- "സർ‌വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാർഥോ വത്സഃ സുധീർഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്"ധി ആചാര്യന്മാരാൽ രചിക്കപ്പെട്ട ലക്ഷക്കണക്കിനു ഗ്രന്ഥങ്ങൾ സനാതനധർമത്തിന് അടിത്തറ പാകുന്നു. എങ്കിലും വേദം എന്ന അറിവിന്റെ കൊടുമുടിയുടെ, അറ്റം എന്ന അർത്ഥത്തിൽ വേദാന്തം എന്ന ഉപനിഷത് വിജ്ഞാനത്തെ നമ്മൾ ശ്രേഷ്ഠമായി കണക്കാക്കുന്നു. രാജസദസ്സുകളിൽ, ഗുരുവിനും ശിഷ്യനുമിടയിൽ, അച്ഛനും മകനുമിടയിൽ ഒക്കെ നടന്ന ചൂടേറിയ ചർച്ചകൾകൊണ്ടും വാദപ്രതിവാദങ്ങൾകൊണ്ടും മാറ്റുരച്ചു, തിളക്കവും മൂർച്ചയും കൂട്ടിവച്ചതാണ് ഉപനിഷത് ജ്ഞാനം. വിപുലമായ അറിവുകളെ ഒരു സൂത്രവാക്യത്തിലേയ്ക്കു ചുരുക്കുന്ന ഋഷിവൈഭവം എണ്ണമറ്റ ഉപനിഷത്തുക്കളിലെ അറിവുകളെ സംഗ്രഹിച്ച് ഒരു ഗ്രന്ഥം സൃഷ്ടിച്ചു. അതാണു ഭഗവദ്ഗീത.

      - "സർ‌വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാർഥോ വത്സഃ സുധീർഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്"

(ഉപനിഷത്തുകളാകുന്ന പശുക്കളിൽ നിന്ന് അർജുനനാകുന്ന കിടാവിനെ നിമിത്തമാക്കി കറവക്കാരനായ ഗോപാലനന്ദനൻ കറന്നെടുത്ത പാലാണു ഗീതാമൃതം)

എന്ന ശ്ലോകം പ്രസിദ്ധമാണല്ലോ.

ഭഗവദ്ഗീത വേദസാരമായ ഉപനിഷത്തിന്റേയും മറ്റു നിരവധി മാർഗ്ഗങ്ങളുടേയും ഒരു സമാഹാരമാണ് എന്നിരിക്കേ, വേദവിജ്ഞാനത്തിനൊപ്പം നില്ക്കുന്ന ശ്രുതിജന്യമായ തന്ത്രശാസ്ത്രത്തെ ഭഗവദ്ഗീത പ്രതിപാദിക്കാതിരിക്കുന്നതെങ്ങനെ? ശങ്കരാചാര്യർ, മധ്വാചാര്യർ, രാമകണ്ഠൻ തുടങ്ങി നിരവധി ആചാര്യശ്രേഷ്ഠർ ഭഗവദ്ഗീതയ്ക്കു ഭാഷ്യം രചിച്ചിട്ടുണ്ടെങ്കിലും ഗീതയിലടങ്ങിയ ഗുപ്തമായ കുലജ്ഞാനം അഥവാ തന്ത്രസാരം അഭിനവഗുപ്തൻ എന്ന പ്രതിഭയുടെ കടാക്ഷത്തിനായി കാത്തിരുന്നു എന്നുവേണം കരുതാൻ. പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാശ്മീര ശൈവാചാര്യനായ അഭിനവഗുപ്തപാദർ രചിച്ച ഭഗവദ്ഗീതയുടെ തന്ത്രവീക്ഷണമായ ഗീതാർത്ഥസംഗ്രഹമാണ് ഈ പംക്തിയുടെ ഉള്ളടക്കം. നിലവിൽ പ്രചാരത്തിലുള്ള 700 ശ്ലോകങ്ങളടങ്ങിയ ഭഗവ്ദ്ഗീതയിൽ നിന്നു ഭിന്നമായി കാശ്മീര ദേശത്തു പ്രചാരത്തിലുള്ള 716 ശ്ലോകങ്ങളും അവയിൽ തന്നെ പാഠഭേദങ്ങളും അടങ്ങിയ ഭഗവദ്ഗീതയാണ് അഭിനവഗുപ്താചാര്യൻ ഗീതാർത്ഥസംഗ്രഹം രചിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഭഗവദ്ഗീതയിലെ ഗൂഢമായ തന്ത്രസാരത്തോടൊപ്പം തന്നെ ഗീതയുടെ കാശ്മീരപാഠഭേദത്തെ അറിയാനും ഈ പംക്തി ഉപകരിക്കുന്നു.